LiveTV

Live

Kerala

പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ മധ്യവയസ്കന്‍റെ ആത്മഹത്യശ്രമം

ബാബുവാണ് ശരീരത്തില്‍ പെട്രേളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്

പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ മധ്യവയസ്കന്‍റെ ആത്മഹത്യശ്രമം

പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ മധ്യവയസ്കന്‍റെ ആത്മഹത്യശ്രമം. ആലത്തൂര്‍ വാവുള്യപുരം സ്വദേശി കെ. ബാബുവാണ് ശരീരത്തില്‍ പെട്രേളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷ്ടിക ചൂള തുടങ്ങനായി ബാബു ബാങ്കില്‍നിന്നും വായ്പ എടുത്തിരുന്നു. ഇഷ്ടിക ചൂള തുടങ്ങാനുള്ള ശ്രമത്തിനിടെ പരാതിയുമായി പരിസര വാസികള്‍ അധികൃതരെ സമീപിച്ചു.

തുടര്‍ന്ന് ഇഷ്ടിക ചൂളക്ക് റവന്യൂവകുപ്പ് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. പെട്രോളും,ഡീസലും ചേര്‍ത്ത് കുപ്പി കൈയില്‍ കരുതിയിരുന്നു. സിവില്‍ സ്റ്റേഷന്‍ വളപ്പിലെത്തിയ ബാബു കുപ്പിയില്‍ കരുതിയ ദ്രാവകം ശരീരത്തിലൂടെ ഒഴിച്ചു. തീകൊളുത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ചുമാറ്റി. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബുവിന് സാരമായ പരിക്കില്ല