LiveTV

Live

Kerala

ജോളിയുടെ സുഹൃത്തിനെ തേടി അന്വേഷണസംഘം

എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്

ജോളിയുടെ സുഹൃത്തിനെ തേടി അന്വേഷണസംഘം

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുടെ സുഹൃത്തായ യുവതിയെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജിതമാക്കി. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജൊലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കൂടത്തായി കൊലപാതക കേസുമായി ബന്ധപെട്ടു കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ജോളിക്ക് എൻ.ഐ.ടി പരിസരം കേന്ദ്രീകരിച്ചു വസ്തു ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയുമായി ജോളിക്കുണ്ടായിരുന്ന അടുത്ത ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പോലീസിന് ലഭിച്ചു.

ഇവരെ ചോദ്യം ചെയ്താൽ ജോളിയുടെ എൻ.ഐ.ടി ജീവിതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ജോളിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ച ജോളിയിൽ നിന്നും ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനിടെ വയറുവേദന അനുഭവപ്പെട്ടതിനാൽ ജോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോളിയുടെയും മറ്റു രണ്ടു പ്രതികളുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. എന്നാൽ ഇവരെ തെളിവെടുപ്പിനായി കോയമ്പത്തൂരിൽ കൊണ്ട് പോകാൻ സാധ്യത ഇല്ലെന്നാണ് വിവരം. കൂടത്തായി കൊലപാതക പരമ്പരയിൽ അഞ്ചു കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ജോളിയുൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.