LiveTV

Live

Kerala

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി

കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് രക്ഷപ്പെടുത്തിയത്

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി

തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. തിരുവനന്തപുരം നെയ്യാർ ഡാമിന് സമീപത്ത് വെച്ചാണ് സംഭവം. കഴുത്തിന് പരിക്കേറ്റെങ്കിലും ഒപ്പമുളളവരുടെ സഹായത്തോടെ പാമ്പിൻറെ പിടി അയച്ച് തൊഴിലാളി രക്ഷപ്പെട്ടു.

തൊഴിലുറപ്പിൻറെ ഭാഗമായി നെയ്യാർ ഡാമിലെ കിക്മ കോളജ് പരിസരം വൃത്തിയാക്കാനെത്തിയതായിരുന്നു പെരുംകുളങ്ങര സ്വദേശി ഭുവനചന്ദ്രൻ നായരുൾപ്പെടുന്ന സംഘം. ഇതിനിടെയാണ് സമീപത്ത് 10 അടിയിലേറെ നീളമുളള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപേ പിടികൂടി ചാക്കിലാക്കാനായി പിന്നീട് ശ്രമം. പക്ഷേ അപ്പോഴേക്കും പെരുമ്പാമ്പ് തനി സ്വരൂപം പുറത്തെടുത്തു. ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ കേറിയങ്ങ് ചുറ്റി.

ആദ്യം നിലവിളിച്ച് പോയെങ്കിലും ഭുവനചന്ദ്രൻ നായരും ഒപ്പമുളളവരും ധൈര്യം കൈവിട്ടില്ല. 10 മിനുട്ടിലേറെ നീണ്ട സാഹസത്തിനൊടുവിൽ പാമ്പിൻറ പിടിയിൽ നിന്നും തടിയൂരി. പിന്നീട് ഇവർ തന്നെ പാമ്പിനെ ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പാമ്പിൻറെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിന് ചെറിയ പരിക്കേറ്റിറ്റുണ്ട്.