LiveTV

Live

Kerala

കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐ; അന്വേഷണം അവസാനിപ്പിച്ചു 

കുട്ടികൾ പീഡനത്തിനിരയായിട്ടല്ലെന്നും മാതാപിതാക്കൾക്ക് പരാതിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സിബിഐ കോടതിയെ അറിയിച്ചു.

കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐ; അന്വേഷണം അവസാനിപ്പിച്ചു 

കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സി.ബി.ഐ. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. 2014ൽ ബീഹാർ, ബംഗാൾ, ഝാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മുക്കം,വെട്ടത്തൂർ യത്തീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികൾ എത്തിയത്.

ഇതിൽ 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നുവെന്ന് പാലക്കാട് ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയും ഉദ്യോഗസ്ഥരും ചേർന്ന് പോലീസിൽ പരാതി നല്‍കി. പാലക്കാട് റെയിൽവെ പോലീസ് യത്തീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയതു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പു കേരളത്തിൽ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നല്കിയിരുന്നു.

എന്നാൽ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ബന്ധപ്പെട്ട കേസായതിനാൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ,യത്തീംഖാനകൾ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുകയും കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. സി.സി.ഐയോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാനും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ റിപ്പോർട്ട് നൽകിയത്. കുട്ടികൾ പീഡനത്തിനിരയായിട്ടില്ലെന്നും മാതാപിതാക്കൾക്ക് പരാതിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി സി.ബി.ഐ കോടതിയെ അറിയിച്ചു.