LiveTV

Live

Kerala

യു.ഡി.എഫ് പ്രചരണ വേദിയില്‍ എം.പിക്ക് ഇരിക്കാന്‍ സീറ്റില്ല

ഹൈബിയെ എ.കെ ആന്റണി തന്നെ വേദിയിലേക്ക് ആനയിച്ചു. അപ്പോഴും പാലക്കാടെ അട്ടിമറി വീരന്‍ അതേ നില്‍പ്പു തന്നെ

യു.ഡി.എഫ് പ്രചരണ വേദിയില്‍ എം.പിക്ക് ഇരിക്കാന്‍ സീറ്റില്ല

എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗ വേദിയില്‍ എം.പിക്കിരിക്കാന്‍ സീറ്റില്ല. പ്രാദേശിക നേതാക്കളടക്കം വേദി കയ്യടക്കിയപ്പോള്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനാണ് ഒരു മണിക്കൂറോളം ഒരേനില്‍പ്പിലായത്.

മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പങ്കെടുത്ത തേവരയിലെ പൊതുയോഗത്തിലെ ചെറിയ വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും. മുന്‍നിരയില്‍ മുതിര്‍ന്ന നേതാക്കള്‍ ആദ്യമേ സ്ഥാനം ഉറപ്പിച്ചു. അവര്‍ക്ക് പിന്നില്‍ തലയുയര്‍ത്തി പ്രാദേശിക നേതാക്കളും.

പാലക്കാട് നിന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി.കെ ശ്രീകണ്ഠന് വേദിയുടെ അരികത്ത് പോലും നില്‍ക്കാന്‍ സ്ഥലം കിട്ടിയില്ല. പ്രവര്‍ത്തകരോടൊപ്പം ഒരുമൂലയില്‍ നിലയുറപ്പിച്ചു എം.പി. അതിനിടയിലാണ് എറണാകുളം എം.പി ഹൈബി ഈഡന്റെ രംഗപ്രവേശം. ഹൈബിയെ എ.കെ ആന്റണി തന്നെ വേദിയിലേക്ക് ആനയിച്ചു. അപ്പോഴും പാലക്കാടെ അട്ടിമറി വീരന്‍ അതേ നില്‍പ്പു തന്നെ.

അതേസമയം വേദിയില്‍ ഇരിപ്പിടം കിട്ടിയില്ലെങ്കിലും സദസില്‍ മുന്‍നിരയില്‍ തന്നെ കസേര കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു കൊച്ചി മേയര്‍ സൌമിനി ജെയിന്‍‍.