LiveTV

Live

Kerala

വ്യാപാരികള്‍ തമ്മിലെ തര്‍ക്കം; നസിറുദ്ദീന്റെ വാഹനത്തിന് നേരെ കല്ലേറ് 

കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. വ്യാപാരികൾ തമ്മിലെ തർക്കമാണ് കല്ലേറിൽ കലാശിച്ചത്.

വ്യാപാരികള്‍ തമ്മിലെ തര്‍ക്കം; നസിറുദ്ദീന്റെ വാഹനത്തിന് നേരെ കല്ലേറ് 

പാലക്കാട് ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിന് നേരേ ആക്രമണം. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. വ്യാപാരികൾ തമ്മിലെ തർക്കമാണ് കല്ലേറിൽ കലാശിച്ചത്. പാലക്കാട് ജില്ലാ പ്രസിഡന്റ് സ്ഥാനമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ വ്യാപാരികള്‍ രണ്ട് തട്ടിലാണ്. നസിറുദ്ദീന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് യോഗം നടക്കാനിരിക്കെയാണ് ആക്രമണം. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.