LiveTV

Live

Kerala

എം.ജി സർവകലാശാലയിൽ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം

2008, 2009 അധ്യയന വർഷത്തിൽ ആവർത്തിച്ച് പരീക്ഷ തോറ്റവർക്കാണ് മാർക്ക് നൽകിയത്. നിലവിലുള്ള മോഡറേഷന് പുറമേയാണ് 5 മാർക്ക് പിന്നെയും നൽകിയത്.

എം.ജി സർവകലാശാലയിൽ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് ദാനം

എം.ജി സർവകലാശാലയിൽ സിൻഡിക്കേറ്റ് ഉപസമിതി വകയായും മാർക്ക് ദാനം നടന്നെന്ന് രേഖകള്‍. നഴ്സിംഗ് വിദ്യാർഥികള്‍ക്കാണ് ഇത്തവണ മാർക്ക് ദാനം ചെയ്തത്. നിലവിലുള്ള മോഡറേഷന് പുറമേയാണ് അഞ്ച് മാർക്ക് പിന്നെയും നൽകിയത്. നിയമ വിരുദ്ധ തീരുമാനത്തിന് വി.സി അംഗീകാരം നൽകിയതിന്‍റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.

2008, 2009 ബാച്ചുകളിൽ നഴ്സിംഗ് പഠനം നടത്തി ആവർത്തിച്ച് പരീക്ഷ തോറ്റവർക്കാണ് സിൻഡിക്കേറ്റ് ഉപസമിതി അഞ്ച് മാർക്ക് വരെ നൽകാൻ ശിപാർശ ചെയ്തത്. ഇംപ്രൂവ്മെന്റ്, പുനർമൂല്യനിർണയം കഴിഞ്ഞ് നിയമപ്രകാരമുള്ള മോഡറേഷൻ ലഭിച്ചിട്ടും വിജയിക്കാത്തവർക്ക് വേണ്ടിയാണ് നഴ്സിംഗ് കോഴ്സിൽ മെഴ്സി ചാറ്റ് നടത്തുന്നത്. നിശ്ചിത കാലാവധിക്കകം കോഴ്സ് പൂർത്തിയാക്കണമെന്നുള്ളത് കൊണ്ടാണ് മെഴ്സി ചാറ്റ് നൽകുന്നത്. ഇതിൽ മോഡറേഷൻ നൽകിയിട്ടും ഒന്നോ രണ്ടോ വിഷയങ്ങൾക്ക് തോറ്റവരുണ്ട്. അപ്പോഴാണ് നിലവിലുള്ള മോഡറേഷന് പുറമേ 5 മാർക്ക് കൂടി പ്രത്യേക മോഡറേഷനായി നൽകാന്‍ സിൻഡിക്കേറ്റ് ഉപസമിതിയുടെ ശിപാർശ.

ഈ മാർക്ക് പരാജയപ്പെട്ട വിഷയങ്ങൾക്ക് ആവശ്യാനുസരണം വീതിച്ച് നൽകാമെന്നും പറയുന്നു. ഈ ശിപാർശ സർവകലാശാല വൈസ് ചാൻസലർ അംഗീകരിക്കുകയും ചെയ്തു. ഇതോടെ നഴ്‌സിംഗിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് ദാനത്തിന് ഔദ്യോഗിക അനുമതി നൽകി.