LiveTV

Live

Kerala

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ; ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്തമഴ. നാല് ജില്ലകളില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മിക്കയിടത്തും ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടുകൂടിയ മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് വൈകുന്നേരം ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും കൊച്ചിയിലും മലപ്പുറത്തും ഇടിയോടുകൂടിയ മഴയുണ്ടായി. കോട്ടയത്തും ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടു. കൊച്ചിയില്‍ മഴ കനത്തതോടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.

തൃശൂരിലും പത്തനംതിട്ടയിലും ആലപ്പുഴയിലും ശക്തമായ ഇടിമിന്നലോടെയാണ് മഴയുണ്ടായത്. പാലക്കാട് പോത്തുണ്ടിയില്‍ കനത്തമഴയില്‍ വീടിന് മുകളിലൂടെ മരം വീണു. കൊല്ലം,ആലപ്പുഴ, എറണാകുളം ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് കിട്ടുന്നതിനനുസരിച്ച് മാറിതാമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.