LiveTV

Live

Kerala

മാര്‍ക്ക് ദാന വിവാദം; വി.സിയും സിന്റിക്കേറ്റ് അംഗവും നല്‍കിയ വിശദീകരണത്തില്‍ വൈരുദ്ധ്യം 

മാര്‍ക്ക് ദാന വിവാദത്തില്‍ എം.ജി സര്‍വകലാശാല വി.സിയും സിന്റിക്കേറ്റ് അംഗവും നല്‍കിയ വിശദീകരണത്തില്‍ വൈരുദ്ധ്യം. മാര്‍ക്ക് നല്‍കിയത് സിന്റിക്കേറ്റിന്റെ നയപരമായ തീരുമാനമാണ് എന്നാണ് വി.സിയുടെ വിശദീകരണം.

മാര്‍ക്ക് ദാന വിവാദം; വി.സിയും സിന്റിക്കേറ്റ് അംഗവും നല്‍കിയ വിശദീകരണത്തില്‍ വൈരുദ്ധ്യം 

മാര്‍ക്ക് ദാന വിവാദത്തില്‍ എം.ജി സര്‍വകലാശാല വി.സിയും സിന്റിക്കേറ്റ് അംഗവും നല്‍കിയ വിശദീകരണത്തില്‍ വൈരുദ്ധ്യം. മാര്‍ക്ക് നല്‍കിയത് സിന്റിക്കേറ്റിന്റെ നയപരമായ തീരുമാനമാണ് എന്നാണ് വി.സിയുടെ വിശദീകരണം. എന്നാല്‍ അദാലത്തില്‍ വെച്ചുതന്നെ മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്ന് സിന്റിക്കേറ്റ് അംഗം ഹരികുമാര്‍ സ്ഥിരീകരിച്ചു. ഈ തീരുമാനം ഉദ്യോഗസ്ഥര്‍ തള്ളിയപ്പോഴാണ് സിന്റിക്കേറ്റ് തീരുമാനിച്ചത് എന്നാണ് ഹരികുമാറിന്റെ വിശദീകരണം.

സര്‍വകലാശാല നടത്തിയ അദാലത്തില്‍വച്ച് ബി.ടെക് വിദ്യാര്‍ത്ഥിക്ക് ഒരു മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചുവെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മന്ത്രി കെ.ടി ജലീലിന്റെ ഓഫീസ് ഇടപെട്ടാണ് മാര്‍ക്ക് ദാനം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച മന്ത്രി കെ.ടി ജലീല്‍, വൈസ് ചാന്‍സിലര്‍ വിശദീകരണം നല്‍കുമെന്നും വ്യക്തമാക്കി. സിന്റിക്കേറ്റാണ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് എന്നും ഇത് സാമൂഹിക നീതി ഉറപ്പാക്കാനാണെന്നും വി.സി ഡോ സാബു തോമസി വിശദീകരിച്ചു.

എന്നാല്‍ അദാലത്തില്‍വെച്ചുതന്നെ മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു എന്ന ആരോപണം സിന്റിക്കേറ്റ് അംഗം ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. അദാലത്തിലെ തീരുമാനം സെക്ഷന്‍ ഉദ്യോഗസ്ഥര്‍ തള്ളി, പിന്നീട് കൂടുതല്‍ കുട്ടികളുടെ ആവശ്യം പരിഗണിച്ചാണ് സിന്റിക്കേറ്റ് തീരുമാനമെടുത്തത്. മാര്‍ക്ക് നല്‍കാന്‍ സിന്റിക്കേറ്റിന് അധികാരമുണ്ടെന്നും വി.സി വിശദീകരിച്ചു. എന്നാല്‍ ശിപാര്‍ശ ചെയ്തതില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാന്‍ അധികാരമുണ്ടോ എന്ന ചോദ്യത്തിന് വിസിയും സിന്റിക്കേറ്റ് അംഗങ്ങളും മറുപടി നല്‍കിയില്ല.