LiveTV

Live

Kerala

മഞ്ഞ, പച്ച, നീല നിറങ്ങളില്‍ സി.പി.എം കൊടി; പരിഹാസവുമായി യു.ഡി.എഫ്

മഞ്ഞ, പച്ച, നീല നിറങ്ങളില്‍ സി.പി.എം കൊടി; പരിഹാസവുമായി യു.ഡി.എഫ്

സി.പി.എം എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുന്നത് ചെങ്കൊടിയാണല്ലോ. വെറും ചെങ്കൊടിയല്ല, അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടി. എന്നാൽ ഇന്നലെ അരൂരിൽ അരിവാൾ ചുറ്റിക നക്ഷത്രം വർണ്ണക്കൊടികളിൽ പാറി പറന്നു. മഞ്ഞയും പച്ചയുമുള്ള കൊടി കണ്ടതോടെ പരിഹാസവുമായി യു.ഡി.എഫ് രംഗത്തെത്തി.

ചെങ്കൊടിയിൽ അരിവാൾ ചുറ്റിക നക്ഷത്രം വരക്കുന്നതൊക്കെ പഴയ ഫാഷനായെന്ന് തോന്നുന്നു. അതല്ലെങ്കിൽ അരൂരിലെ യുവജനതയുടെ അഹമ്മതിയാണോന്ന് അറിയില്ല. കഴിഞ്ഞ ദിവസം മനു സി പുളിക്കലിന്റെ യുവജന റാലിയിൽ അരിവാൾ ചുറ്റിക പാറിപ്പറന്നത് മഞ്ഞ, പച്ച, നീല കൊടികളിൽ. തൊട്ട്പിന്നാലെ പരിഹാസവുമായി യു.ഡി.എഫും.

നാടിനെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള യുവജനതയുടെ പരിച്ഛേദമാണ് ജാഥയിൽ കണ്ടതെന്ന് ജാഥാ ക്യാപ്ടൻ സി.കെ ആശയുടെ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കാൾ അരൂരിൽ സാമുദായിക രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയാണ്.