LiveTV

Live

Kerala

കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക്ക്മെയിലിങ്; രണ്ട് പേര്‍ പിടിയില്‍

ചാലക്കുടി സ്വദേശി സീമ, ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവരാണ് പൊലീസിന്റെ വലയിലായത്.

കൊച്ചിയില്‍ വീണ്ടും ബ്ലൂ ബ്ലാക്ക്മെയിലിങ്; രണ്ട് പേര്‍ പിടിയില്‍

50 ലക്ഷം തട്ടിയെടുത്തെന്ന യുവവ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ ഒക്കൽ സ്വദേശിയായ യുവ വ്യവസായിയുടെ പരാതിയിലാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്വദേശി സീമ, ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവരാണ് പൊലീസിന്റെ വലയിലായത്.

ഫെയ്സ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് പല തവണയായി 50 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി. ബാങ്ക് അക്കൌണ്ട് വഴിയും നേരിട്ടുമായിരുന്നു പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടുതുടങ്ങി. വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായതായി യുവ വ്യവസായിക്ക് ബോധ്യമായത്.

പിടിയിലായവര്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തട്ടിപ്പിനിരയായത്. പ്രതികളെ പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.