LiveTV

Live

Kerala

ഉപതെരഞ്ഞെടുപ്പ്; വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്

കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലായാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറേണ്ടതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് നയങ്ങളാണ് നടപ്പിലാക്കുന്നത് 

ഉപതെരഞ്ഞെടുപ്പ്; വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കും. സംഘ്പരിവാര്‍ ഫാസിസത്തിനും ഇടത് സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി ആവശ്യപ്പെട്ടു.

കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലായാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാറേണ്ടതെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് നയങ്ങളാണ് നടപ്പിലാക്കുന്നത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത്പക്ഷ സര്‍ക്കാരും ജനവിരുദ്ധ നയങ്ങളാണ് പിന്തുടരുന്നത്. കൈയ്യേറ്റ ഭൂമി, പൊലീസ് നയം, പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കല്‍ എന്നിവ ഉദാഹരണം.

ഭൂസമരങ്ങള്‍, ദേശീപാത, ഗെയില്‍ തുടങ്ങി സംസ്ഥാനത്ത് നടന്ന എല്ലാ ജനകീയ സമരങ്ങളോടും സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായി ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ കാണണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.