LiveTV

Live

Kerala

മരടിലെ ഫ്ളാറ്റ് നിര്‍മ്മാണം; മൂന്ന് പേര്‍ അറസ്റ്റില്‍ 

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുന്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

മരടിലെ ഫ്ളാറ്റ് നിര്‍മ്മാണം; മൂന്ന് പേര്‍ അറസ്റ്റില്‍ 

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുമതി നൽകിയ കേസിൽ മുന്‍ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് എംഡി, പഞ്ചായത്തിലെ മുന്‍ ജൂനിയർ സൂപ്രണ്ട് എന്നിവരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും , വഞ്ചനാ കുറ്റവും ചുമത്തിയാണ് മൂന്ന് പേരെയും പ്രതിചേർത്തിരിക്കുന്നത്. ഉച്ചയോടെയാണ് പ്രതികളായ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് , മുൻ ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ് , ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാൻസിസ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. വിശദമായ മൊഴി എടുത്ത ശേഷം വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തി.

ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മുൻ ക്ലർക്ക് ജയറാമിനെയും പ്രതിചേർത്തിട്ടുണ്ട്. ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ മൊഴി നൽകിയാൽ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സർക്കാറിനെ സമീപിച്ചിരുന്നു. ഫ്ലാറ്റ് നിർമാതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ അവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന.