LiveTV

Live

Kerala

എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റേത് കുറ്റസമ്മതമെന്ന് ചെന്നിത്തല

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എം.ജിയിലെ മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റേത് കുറ്റസമ്മതമെന്ന് ചെന്നിത്തല

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടം അനുസരിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നാണ് വി.സി പറയുന്നത്,

ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ വി.സി.യെ വെല്ലുവിളിക്കുന്നു, സത്യം മൂടിവെക്കാനാണ് മന്ത്രിയും വി.സിയും ശ്രമിക്കുന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല കോന്നിയില്‍ ആവശ്യപ്പെട്ടു.

മാര്‍ക്ക് ദാന വിവാദത്തില്‍ വിസിയുടെ വാദം പൊളിയുന്നു
Also Read

മാര്‍ക്ക് ദാന വിവാദത്തില്‍ വിസിയുടെ വാദം പൊളിയുന്നു

മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റിന് അവകാശമില്ലെന്നാണ് സര്‍വകലാശാലാ ചട്ടം. മാർക്ക് നൽകാനുള്ള അധികാരം പാസ് ബോർഡിന് മാത്രമാണ്. ഒരു മാർക്കു പോലും നൽകാനാവില്ലെന്ന റിപ്പോര്‍ട്ട് മറികടന്നാണ് സിന്‍ഡിക്കേറ്റ് 5 മാര്‍ക്ക് നല്‍കിയത്. ഇല്ലാത്ത അധികാരമാണ് സിന്‍ഡിക്കേറ്റ് ഉപയോഗിച്ചെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാമെന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം.