സഭാ നിലപാടുകളെ വിമര്‍ശിച്ച് മാത്യു ടി തോമസ് എം.എല്‍.എ
ഓര്‍ത്തഡോക്സ് സഭ ആര്‍ക്കെങ്കിലും അനുകൂലമായി നിലപാടെടുക്കുന്നത് മതേതര സമൂഹത്തിലെ ജനാധിപത്യ പ്രക്രിയക്ക് ഭൂഷണമല്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സഭാ നിലപാടുകളെ വിമര്‍ശിച്ച് മാത്യു ടി തോമസ് എം.എല്‍.എ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ മുദ്രാവാക്യം വെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമുദായ നേതാക്കള്‍ ആ നിലപാടുകളെ വിശകലനം ചെയ്ത് മാത്രമേ നിലപാട് സ്വീകരിക്കാവൂ,
ഒരു സമുദായം മുഴുവന്‍ ഒരു മുന്നണിക്ക് ഒപ്പം എന്ന പേരില്‍ നിലപാടുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം നിലപാടുകള്‍ സമുദായത്തില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ ആര്‍ക്കെങ്കിലും അനുകൂലമായി നിലപാടെടുക്കുന്നത് മതേതര സമൂഹത്തിലെ ജനാധിപത്യ പ്രക്രിയക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..