LiveTV

Live

Kerala

മരടിലെ മൂന്നംഗ നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഫ്ലാറ്റുടമകൾ 

എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകാത്തത് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

മരടിലെ മൂന്നംഗ നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഫ്ലാറ്റുടമകൾ 

മരടിലെ മൂന്നംഗ നഷ്ടപരിഹാര സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഫ്ലാറ്റുടമകൾ. എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം നൽകാത്തത് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മുഴുവൻ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചില ഫ്ലാറ്റുടമകൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഇന്നലെ മൂന്നംഗ നഷ്ടപരിഹാര സമിതി 14 ഫ്ലാറ്റുകളുടെ നഷ്ടപരിഹാര തുക കണക്കാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ മൂന്ന് ഫ്ലാറ്റുടമകൾക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചത്. മുഴുവൻ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപ നൽകാത്തത് കോടതിയലക്ഷ്യമാണെന്നാണ് ഫ്ലാറ്റുടമകൾ പറയുന്നത്. മുഴുവൻ അപേക്ഷകളിലും തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.

അതേസമയം നഗരസഭ കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ സബ് കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്പനികൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് കൗൺസിൽ വിളിക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി വെച്ചു.