LiveTV

Live

Kerala

സ്വത്ത് തട്ടിയെടുക്കാനായി ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജ വിൽപത്രത്തിന്റെ പകർപ്പ് മീഡിയവണിന്

തന്റെ കാലശേഷം സ്വത്തുക്കളുടെ അവകാശം റോയ് തോമസിനും,ജോളി റോയിക്കുമാണെന്ന് എഴുതിവെച്ചിരിക്കുന്നു. ആരുടെയും പ്രേരണക്ക് വഴങ്ങിയല്ല വില്‍പത്രം തയ്യാറാക്കിയതെന്ന വരികളുമുണ്ട്.

സ്വത്ത് തട്ടിയെടുക്കാനായി ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജ വിൽപത്രത്തിന്റെ പകർപ്പ് മീഡിയവണിന്

സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവുമാണ് തയ്യാറാക്കിയിരിക്കുന്നത്.

തന്റെ കാലശേഷം സ്വത്തുക്കളുടെ അവകാശം റോയ് തോമസിനും,ജോളി റോയിക്കുമാണെന്ന് എഴുതിവെച്ചിരിക്കുന്നു. ആരുടെയും പ്രേരണക്ക് വഴങ്ങിയല്ല വില്‍പത്രം തയ്യാറാക്കിയതെന്ന വരികളുമുണ്ട്. സി.പി.എം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ മനോജും, എന്‍.ഐ.ടി.യിലെ താത്ക്കാലിക ജീവനക്കാരനായ മഹേഷ്കുമാറുമാണ് സാക്ഷികള്‍.

മഹേഷ്കുമാറിന്റെ പേരില്‍ മനോജ് വ്യാജ ഒപ്പിട്ടതാണെന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തിയിരുന്നു. നോട്ടറി അറ്റസ്റ്റേഷന്‍ നടത്തി വ്യാജ വില്‍പത്രം ആധികാരിക രേഖയുമാക്കിയിട്ടുണ്ട്. എന്നാല്‍ അതിന്റെ തീയതി രേഖപ്പെടുത്തിയിട്ടില്ല. കൂടത്തായിയില്‍ നിന്ന് 30 കിലോമീറ്ററോളം ദൂരമുള്ള കട്ടാങ്ങലിലുള്ള രണ്ട് പേര്‍ എങ്ങനെ വില്‍പത്രത്തില്‍ സാക്ഷികളായി എന്ന റോയിയുടെ സഹോദരന്‍ റോജോയുടെ സംശയമാണ് കൂടത്തായി കൂട്ടക്കൊലക്കേസിന്റെ ചുരുളഴിച്ചത്.