LiveTV

Live

Kerala

മകന്‍ കൊന്ന് കുഴിച്ചുമൂടിയ സാവിത്രിയമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

സാവിത്രിയമ്മയെ ജീവനോടെയാണ് കുഴിച്ചു മൂടിയതെന്നും സംശയമുണ്ട്

മകന്‍ കൊന്ന് കുഴിച്ചുമൂടിയ സാവിത്രിയമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലത്ത് മകന്‍ കൊന്ന് കുഴിച്ചുമൂടിയ സാവിത്രിയമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സാവിത്രിയമ്മയെ ജീവനോടെയാണ് കുഴിച്ചു മൂടിയതെന്നും സംശയമുണ്ട്. കൂട്ടു പ്രതിയായ കുട്ടനെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മകൻ സുനിലിന്‍റെ ക്രൂരമർദനത്തിൽ സാവിത്രിയമ്മയുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

നിലത്തിട്ടു ചവിട്ടിയപ്പോൾ വാരിയെല്ലുകൾ ഒടിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. തലയ്ക്കു പിന്നിൽ ആന്തരിക രക്തശ്രാവമുണ്ടായിരുന്നു. ഇത് തല പിടിച്ചു ഭിത്തിയിലിടച്ചപ്പോഴുണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ശ്വാസം മുട്ടിയതാണ് മരണ കാരണം. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായി വീണ അമ്മ മരിച്ചെന്നു കരുതി മകന്‍ കുഴിയിലിട്ടു മൂടിയതുമാകാമെന്നുമാണ് പോലീസ് കരുതുന്നത്.

വിശദമയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത സാവിത്രിയുടെ മൃതദേഹം സംസ്കരിച്ചു. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും. കൂട്ടുപ്രതിയെന്ന് അന്വേഷണ സംഘം സംശയിക്കുന്ന സുനിലിന്‍റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കി. കുടുംബസ്വത്ത് ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബർ മാസം മൂന്നു മുതൽ അമ്മയെ കാണാനിലെന്ന് കാട്ടി മകൾ ഈസ്റ്റ് പൊലീസിൽ നല്‍കി പരാതിയാണ് കൊലപാകത്തിന്‍റെ ചുരുളഴിച്ചത്. ഒരുമാസത്തിലേറെ പഴക്കമുള്ള സാവിത്രിയുടെ മ്യതദേഹം വീട്ടുവളപ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു