LiveTV

Live

Kerala

അരൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ കുടുംബത്തിനെതിരെ മുല്ലപ്പള്ളി; നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം 

പുന്നപ്ര വയലാർ വെടിവെപ്പ് നടത്തിയ സർ സിപിയുടെ പട്ടാളത്തിന് സ്വീകരണം ഒരുക്കിയവരാണ് പുളിക്കൽ കുടുംബമെന്ന് മുല്ലപ്പള്ളി

അരൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ കുടുംബത്തിനെതിരെ മുല്ലപ്പള്ളി; നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം 

അരൂരിലെ ഇടത് സ്ഥാനാർത്ഥിക്കെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പുന്നപ്ര വയലാർ വെടിവെപ്പ് നടത്തിയ സർ സിപിയുടെ പട്ടാളത്തിന് സ്വീകരണം ഒരുക്കിയവരാണ് പുളിക്കൽ കുടുംബമെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുല്ലപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം വ്യക്തമാക്കി.

1946 ഒക്ടോബർ 27നാണ് സർ സിപിയുടെ പട്ടാളം പുന്നപ്ര വയലാറിൽ വെടിവെപ്പ് നടത്തിയത്. 100 കണക്കിന് കർഷകരും തൊഴിലാളികളും ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അന്ന് വെടിവെപ്പ് നടത്തിയ പട്ടാളത്തിന് മനു സി പുള്ളിക്കലിന്റെ കുടുംബം സദ്യയൊരുക്കിയെന്നാണ് കെ.പി.സി.സി അധ്യക്ഷൻ ആരോപിച്ചിരിക്കുന്നത്. പുളിക്കൽ കുടുംബത്തിലെ ഒരാളെ സ്ഥാനാർത്ഥിയാക്കിയത് വഴി സി.പി.എം കമ്മ്യൂണിസ്റ്റുകാരെ വഞ്ചിച്ചുവെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

കോൺഗ്രസിന്റെ മുൻ എം.എൽ.എ ഡി സുഗതന്നും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മനു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നെങ്കിലും കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. മുല്ലപ്പള്ളിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം വ്യക്തമാക്കി.