LiveTV

Live

Kerala

മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫ് നീക്കം

എന്‍.എസ്.എസ്സുമായി ധാരണകള്‍ക്ക് തയ്യാറാണെന്ന് രാജു എബ്രഹാം മീഡിയവണിനോട് പറഞ്ഞു.

മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫ് നീക്കം

തെരഞ്ഞെടുപ്പില്‍ മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ എല്‍.ഡി.എഫിന്റെ കഠിനശ്രമം. എന്‍.എസ്.എസ്സുമായി ധാരണകള്‍ക്ക് തയ്യാറാണെന്ന് രാജു എബ്രഹാം മീഡിയവണിനോട് പറഞ്ഞു. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെ കാനം രാജേന്ദ്രന്‍ നേരിട്ട് കാണുകയും ചെയ്തു. മീഡിയവണ്‍ എക്സ്ക്ലൂസീവ്

പാലായില്‍ ജയിച്ച് കയറിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും ഇടത് പക്ഷത്തിന് അത്ര എളുപ്പത്തില്‍ വിജയം സാധ്യമാകില്ലെന്ന് കണ്ടതോടെയാണ് മത സാമുദായിക സംഘടനകളുടെ പിന്തുണ തേടാന്‍ നേതാക്കള്‍ തീരുമാനിച്ചത്. പരസ്യമായി സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച എന്‍.എസ്.എസുമായി വിട്ട് വീഴ്ചക്ക് ഇല്ലെങ്കിലും തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്ക് എല്‍.ഡി.എഫ് തയ്യാറായിട്ടുണ്ട്.

സുപ്രീംകോടതി വിധിയില്‍ ഇടഞ്ഞ ഓര്‍ത്തഡോക്സ് വിഭാഗത്തെ അനുനയിപ്പാക്കാനും തീവ്രശ്രമം നടക്കുന്നുണ്ട്. കോടിയേരിക്ക് പിന്നാലെ ഇന്ന് കാനം രാജേന്ദ്രനും കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി.

പാലായില്‍ പിന്തുണച്ചെങ്കിലും ബാക്കിയുള്ള അഞ്ചിടത്തും എസ്.എന്‍.ഡി.പിയുടെ നിലപാട് എല്‍.ഡി.എഫിനെ ആശങ്കയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പിയെ ഒപ്പം നിര്‍ത്താനും രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ട്.