LiveTV

Live

Kerala

അവഗണനയുടെ നടുവില്‍ കൊറകരുടെ കോളനി

ചെറിയ വീടുകളില്‍ അടിസ്ഥാന സൌകര്യം പോലുമില്ലാതെയാണ് മണ്ഡലത്തിലെ കൊറഗ വിഭാഗക്കാര്‍ കഴിയുന്നത്.

അവഗണനയുടെ നടുവില്‍ കൊറകരുടെ കോളനി

മഞ്ചേശ്വരം മണ്ഡലത്തിലെ പ്രാക്തന ആദിവാസി വിഭാഗമായ കൊരഗരുടെ ജീവിതം അത്ര സുഖകരമല്ല. ചെറിയ വീടുകളില്‍ അടിസ്ഥാന സൌകര്യം പോലുമില്ലാതെയാണ് മണ്ഡലത്തിലെ കൊറഗ വിഭാഗക്കാര്‍ കഴിയുന്നത്. കുടിവെള്ളം പോലും അന്യമാണ് ഇവര്‍ക്ക്. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് കേരളത്തില്‍ കൊറഗ വിഭാഗക്കാരുളളത്. ഇതില്‍ തന്നെ കൂടുതല്‍ കൊറഗരും താമസിക്കുന്നത് കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലാണ്. ഇവിടുത്തെ ഓരോ കൊറഗ കോളനിയുടെയും ചിത്രം ദയനീയമാണ്. അടിസ്ഥാന സൌകര്യം പോലുമില്ലാതെയാണ് കൊറഗ കോളനികളില്‍ വീടെന്ന് പൂര്‍ണമായും പറയാനാകാത്ത അടുത്തടുത്തായുള്ള കെട്ടിടങ്ങളില്‍ ഇവര്‍ കഴിയുന്നത്. വിദ്യാഭ്യാസപരമായും വളരെ പിറകിലാണ് കൊറഗ വിഭാഗക്കാര്‍, പഠിച്ചാലും ക്രിത്യമായി ജോലി ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ഒരു നാള്‍ ഈ അവസ്ഥക്ക് മാറ്റം വരുമെന്ന പ്രതീക്ഷ കൈവിടാതെയാണ് ഇവര്‍ ഈ ഉപതെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തുക.