LiveTV

Live

Kerala

‘ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോ’? കോടിയേരി

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍കേസ് പുറത്ത് വിട്ടതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതികളെ സഹായിക്കാനാണെന്നും കോടിയേരി

‘ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോ’? കോടിയേരി

അരൂരിലെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടത്തായ് കൊലപാതക പരമ്പരയും ചര്‍ച്ചയാക്കി ഇടത് മുന്നണി. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍കേസ് പുറത്ത് വിട്ടതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതികളെ സഹായിക്കാനാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍പറ‍ഞ്ഞു. പ്രതികള്‍ ആരെന്ന് മുല്ലപ്പള്ളി നേരത്തെ അറിഞ്ഞെങ്കില്‍ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്നും കോടിയേരി ചോദിച്ചു.

സര്‍ക്കാരിന്‍റെ ഭരണപരാജയം ചര്‍ച്ച ചെയ്യാതിരിക്കാനാണ് തെരഞ്ഞെടുപ്പ് സമയത്ത് കൂടത്തായ് കേസ് പുറത്ത് വിട്ടതെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. അരൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതു യോഗങ്ങളിലും വര്‍ത്തസമ്മേളനത്തിലും മുല്ലപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കുന്നംകുളത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികളെ 25 വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസം പിടികൂടി. ഉപതെരഞ്ഞെടുപ്പായതുകൊണ്ട് ആ മുസ്ലീം തീവ്രവാദസംഘത്തില്‍പെട്ടവരെ പിടികൂടരുതെന്ന് മുല്ലപ്പള്ളി പറയുമോ എന്നും കോടിയേരി ചോദിച്ചു.