LiveTV

Live

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ്  കുഴഞ്ഞ് വീണ് മരിച്ചു

കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ കാവല്ലൂര്‍ മധു കുഴഞ്ഞു വീണ് മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എ.കെ ആന്‍റണി, വി.എം സുധീരന്‍, സി.എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മധുവിന്‍റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചു.