LiveTV

Live

Kerala

‘അറസ്റ്റിന് മുമ്പ് തന്നെ ജോളി അഭിഭാഷകനെ കണ്ടു; വടകര എസ്.പി 

പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി പോകുന്നത് ഞങ്ങളറിഞ്ഞിരുന്നു, ജോളി എല്ലാ കുറ്റവും സമ്മതിച്ചു, പ്രതികളെ കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുന്ന കാര്യം ഇന്നോ നാളയോ തീരുമാനിക്കുമെന്നും എസ്.പി പറഞ്ഞു

‘അറസ്റ്റിന്  മുമ്പ് തന്നെ ജോളി അഭിഭാഷകനെ കണ്ടു; വടകര എസ്.പി 

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ജോളി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര എസ്.പി കെ.ജി സൈമണ്‍. പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി പോകുന്നത് ഞങ്ങളറിഞ്ഞിരുന്നുവെന്നും എസ്.പി പറഞ്ഞു. ജോളി എല്ലാ കുറ്റവും സമ്മതിച്ചു, പ്രതികളെ കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുന്ന കാര്യം ഇന്നോ നാളയോ തീരുമാനിക്കുമെന്നും എസ്.പി വ്യക്തമാക്കി. കേസില്‍ ഷാജുവിന് കുരുക്ക് മുറുകുന്നുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.