LiveTV

Live

Kerala

‘കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കി’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കി’ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി പാഷാണം വർക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് വിശ്വാസിയും മറ്റ സ്ഥലങ്ങളിൽ നവോത്ഥാന നായകനുമാണ് മുഖ്യമന്ത്രി. വിശ്വാസികൾക്കൊപ്പം യു.ഡി.എഫ് ഉറച്ച് നിൽക്കുമെന്നും ചെന്നിത്തല അരൂരില്‍ പറഞ്ഞു.

‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തത്; മുഖ്യമന്ത്രി
Also Read

‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തത്; മുഖ്യമന്ത്രി

നേരത്തെ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം രമേശ് ചെന്നിത്തലക്ക് ആരാണ് കൊടുത്തതെന്നും ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്കെന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. മഞ്ചേശ്വരത്ത് തോല്‍വി മണക്കുന്നത് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.