LiveTV

Live

Kerala

സർക്കാറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുല്ലപ്പളളി, യുഡിഎഫ് പ്രതികളെ സഹായിക്കുന്നുവെന്ന് കോടിയേരി; കൂടത്തായി കേസ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു

സർക്കാറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുല്ലപ്പളളി, യുഡിഎഫ് പ്രതികളെ സഹായിക്കുന്നുവെന്ന് കോടിയേരി; കൂടത്തായി കേസ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു

കൂടത്തായി കൊലപാതക കേസ് ഉപതെരഞ്ഞെടുപ്പിലും സജീവ ചർച്ചവിഷയമാകുന്നു.തെരഞ്ഞെടുപ്പ് സമയത്ത് കേസ് പുറത്ത് വിട്ടതിൽ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് യുഡിഎഫ് ആരോപണം. പ്രതികളെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് എൽഡിഎഫ് തിരിച്ചടിച്ചു.

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രനാണ് കൂടത്തായി കൊലപാതകക്കേസിനെ രാഷ്ട്രീയ ആരോപണമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആദ്യമുന്നയിച്ചത്. സർക്കാറിനെതിരായ ആരോപണങ്ങൾ മറച്ചുപിടിക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് കേസ് വിവരങ്ങൾ പുറത്തുവിട്ടുവെന്നായിരുന്നു മുല്ലപ്പളളിയുടെ വിമർശനം. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സി.പി.എം മുല്ലപ്പളളിയ്ക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു.

ആരോപണ പ്രത്യാരോപണങ്ങൾ തുടർന്നതോടെ വരും ദിവസങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടത്തായികേസ് വിവാദമുയർത്തുമെന്നുറപ്പാണ്.