LiveTV

Live

Kerala

തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം

ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല

തിരുവനന്തപുരം കഴക്കൂട്ടത്ത് തീപിടുത്തം

തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്‌സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.