LiveTV

Live

Kerala

‘സാംസ്കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്തതിന് ന്യായീകരണം’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി

‘സാംസ്കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്തതിന് ന്യായീകരണം’; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് സുരേഷ് ഗോപി

കലാകാരൻമാരെയോ അവരുടെ സംഘടനയേയോ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും സുരേഷ് ഗോപി എംപി. രാജ്യത്ത് ആൾ കൂട്ടകൊല ഇല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇതിന് തെളിവാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സാംസ്കാരിക നായകന്മാര്‍ക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി എം.പി ഇന്നലെയാണ് രംഗത്തുവന്നത്. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് കാരണമില്ലാത്ത പ്രശ്നങ്ങളാണ് ഉള്ളത്. ഉത്തരേന്ത്യയില്‍ വ്യാപകമായി ദലിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിലാണെന്നും സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞു.