LiveTV

Live

Kerala

സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായം ലഭിച്ചുവെന്ന ജോളിയുടെ മൊഴി; ഷാജുവിനെ വീണ്ടും ചോദ്യംചെയ്യും 

സിലിയെ കൊലപ്പെടുത്താനായി ആദ്യം രണ്ട് തവണ ശ്രമിച്ചപ്പോള്‍ ഗുളികയില്‍ സയനൈഡ് പുരട്ടി തന്നത് ഷാജുവായിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായം ലഭിച്ചുവെന്ന ജോളിയുടെ മൊഴി; ഷാജുവിനെ വീണ്ടും ചോദ്യംചെയ്യും 

സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായം ലഭിച്ചുവെന്ന ജോളിയുടെ മൊഴിയെ തുടര്‍ന്ന് ഷാജുവിനെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. സിലിയെ കൊലപ്പെടുത്താനായി ആദ്യം രണ്ട് തവണ ശ്രമിച്ചപ്പോള്‍ ഗുളികയില്‍ സയനൈഡ് പുരട്ടി തന്നത് ഷാജുവായിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

മൂന്നാം ശ്രമത്തിലാണ് ദന്താശുപത്രിയില്‍ വെച്ച് സിലിയെ കൊലപ്പെടുത്തിയത്. അതിന് മുമ്പ് രണ്ട് തവണ ഗുളികയില്‍ പൊട്ടാസ്യം സയനൈഡ് പുരട്ടി സിലിക്ക് താന്‍ നല്‍കിയിരുന്നുവെന്നാണ് ജോളിയുടെ മൊഴി. രണ്ട് തവണയും തലനാരിഴയക്ക് സിലി രക്ഷപ്പെട്ടു. രണ്ട് തവണയും അവശയായി ആശുപത്രിയില്‍ സിലി പ്രവേശിക്കപ്പെട്ടിരുന്നതായും മൊഴിയിലുണ്ട്. ഗുളികയില്‍ പൊട്ടാസ്യം സയനൈഡ് പുരട്ടാന്‍ സഹായിച്ചത് ഷാജുവായിരുന്നുവെന്ന് പലതവണ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ജോളി ആവര്‍ത്തിച്ചു.

സിലി കൊലചെയ്യപ്പെട്ട തവണ ഷാജു സഹായിച്ചോ എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ജോളി തയ്യാറായിട്ടില്ല. തലകുനിച്ച് ഇരിക്കുക മാത്രമായിരുന്നു ഈ ചോദ്യത്തോടുള്ള പ്രതികരണം. ഇന്നലേയും ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അപ്പോഴും ജോളിയുടെ മൊഴി ഷാജു നിഷേധിച്ചു. ഇതോടെയാണ് ജോളിയുടെ സാന്നിധ്യത്തില്‍ ഷാജുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഷാജുവിനെ സ്വന്തമാക്കാനായി താന്‍ തന്നെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ആദ്യം തന്നെ ജോളി സമ്മതിച്ചിരുന്നു. എന്നാല്‍ എല്ലാം ഷാജുവിന്റെ കൂടി അറിവോടെയാണെന്നാണ് ഇപ്പോള്‍ ജോളി പറഞ്ഞ് വെയ്ക്കുന്നത്.