LiveTV

Live

Kerala

‘ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ പി.എസ്.സി തിരിമറി’; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ പി.എസ്.സി തിരിമറി’; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലെ പി.എസ്.സിയുടെ തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു അനുഭാവികള്‍ക്കു വേണ്ടിയാണ് ലിസ്റ്റ് അട്ടിമറിച്ചത്. കൃത്യതയോടെ പ്രവര്‍ത്തിച്ചിരുന്ന പി.എസ്.സിയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Also read: പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പ്; ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയുടെ അഭിമുഖത്തില്‍ ഇടത് നേതാക്കള്‍ക്ക് മാര്‍ക്ക് ദാനം 

ആസൂത്രണ ബോര്‍ഡില്‍ മൂന്ന് ചീഫ് തസ്തികകളിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് സംശയകരമായ രീതിയില്‍ മാര്‍ക്ക് ദാനം നടന്നത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന മൂന്ന് പേര്‍ക്ക് അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കി. അഭിമുഖത്തില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ മൂന്നുപേരും ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളാണ്.

ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോ ഓര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്തിയുടെ റാങ്ക് ലിസ്റ്റ് ഈ മാസം 3ന് പ്രസിദ്ധീകരിച്ചപ്പോഴാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നത്. സോഷ്യല്‍ സര്‍വീസ് ഡിവിഷനില്‍ എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് സൗമ്യ പി.ജെ യാണ്, 91.75 മാര്‍ക്ക്. അഭിമുഖത്തില്‍ സൗമ്യക്ക് കിട്ടതാകട്ടെ 40ല്‍ 11 മാര്‍ക്ക് മാത്രം.