LiveTV

Live

Kerala

ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാകും

ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്.താല്‍കാലിക നിയമനങ്ങള്‍ നീട്ടികൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉട്ടരവിട്ടു.

വിവിധ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലേക്കുള്ള ഡ്രൈവര്‍മാരെ സ്വന്തം ഇഷ്ടപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ രീതി അവസാനിപ്പിച്ച് ഉടന്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.118 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യാനുള്ളത്.

ഒരു വാഹനം വാങ്ങുമ്പോള്‍ തനെ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാണിച്ച് താല്‍കാലിക നിയമനം നടത്തുകയാണ് പഞ്ചായത്തുകള്‍ ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണകരമാകും.