LiveTV

Live

Kerala

കോന്നിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

വിവിധ പഞ്ചായത്തുകളിലായി വാഹന പ്രചാരണത്തിലാണ് സ്ഥാനാർഥികൾ.

കോന്നിയില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍

തെരഞ്ഞെടുപ്പിന് 9 ദിവസം മാത്രം ശേഷിക്കെ കോന്നി മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും ഇന്ന് മണ്ഡലത്തിലുണ്ട്.

വിവിധ പഞ്ചായത്തുകളിലായി വാഹന പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള വാഹന പ്രചാരണത്തിലൂടെയും സ്വീകരണ പരിപാടികളിലൂടെയും വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. മൈലപ്ര പഞ്ചായത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജിന്റെ ഇന്നത്തെ പര്യടനം.

ആലത്തൂർ എം.പി രമ്യ ഹരിദാസും കോൺഗ്രസ് എം.എൽ.എമാരും യു.ഡി.എഫ് സ്ഥാനാർഥിക്കായി മണ്ഡലത്തിലുണ്ട്. വള്ളിക്കോട് പഞ്ചായത്തിലാണ് ഇടതുസ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ പര്യടനം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് മണ്ഡലത്തിലുണ്ട്. രാവിലെ 10.00 മണിക്ക് തേക്കുംതോടും വൈകിട്ട് 4 മണിക്ക് കോന്നി ചന്തമൈതാനിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കും.

ബി.ജെ.പി സ്ഥാനാർഥി കെ സുരേന്ദ്രൻ ഇന്ന് വള്ളിക്കോട് പഞ്ചായത്തിലാണ് പ്രചാരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും മണ്ഡലത്തിൽ എത്തുന്നുണ്ട്.