LiveTV

Live

Kerala

ലൈഫ് പദ്ധതി നടത്തിപ്പിനായി കൺസൾട്ടൻസിയെ നിയമിച്ച് സംസ്ഥാന സർക്കാർ 

സംസ്ഥാനത്തെ ഭവനരഹിതർക്ക് വീട് നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ മിഷൻ ആണ് ലൈഫ് മിഷൻ

ലൈഫ് പദ്ധതി നടത്തിപ്പിനായി കൺസൾട്ടൻസിയെ നിയമിച്ച് സംസ്ഥാന സർക്കാർ 

ലൈഫ് പദ്ധതി നടത്തിപ്പിനായി 8.8 കോടി രൂപയ്ക്ക് സംസ്ഥാന സർക്കാർ കൺസൾട്ടൻസിയെ നിയമിച്ചു. സി.ആർ നാരായണ റാവു എന്ന കൺസൾട്ടൻസിക്ക് ആണ് കരാർ ലഭിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായ ഫ്ലാറ്റ് സമുച്ചയം നിർമാണത്തിനാണ് കൺസൾട്ടൻസി. ലൈഫ് പദ്ധതി നടത്തിപ്പ് വൈകുന്നു എന്ന വിമര്‍ശത്തിനിടെയാണ് കണ്‍സട്ടന്‍സിക്കായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നത്. സർക്കാർ ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

സംസ്ഥാനത്തെ ഭവനരഹിതർക്ക് വീട് നൽകുന്ന സംസ്ഥാന സർക്കാരിന്‍റെ മിഷൻ ആണ് ലൈഫ് മിഷൻ. ഇതിൻറെ മൂന്നാംഘട്ടത്തിൽ ഭൂരഹിതരായ ഭവന രഹിതർക്കുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56 സ്ഥലങ്ങളിലാണ് നിർമാണം. ഇതിനായി ഭൂമി കണ്ടെത്തുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനുമായാണ് പുതിയ കൺസൾട്ടൻസിയെ സർക്കാർ നിയമിച്ചത്. മൂന്ന് കമ്പനികളാണ് അപേക്ഷ നൽകിയത്. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത സി.ആർ നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കൺസൾട്ടൻസി നൽകിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. മൂന്നു മേഖലകളിലേക്കും സി.ആർ നാരായണ റാവു കമ്പനി തന്നെയാണ് കൺസൾട്ടൻസി. 7.8 കോടി രൂപ കൺസൾട്ടൻസി കമ്മീഷനായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കരാർ നൽകാനും തുക അനുവദിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ആകെ 450 കോടി രൂപ ചിലവിലാണ് 56 സ്ഥലങ്ങളിൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നത്