LiveTV

Live

Kerala

കാസർകോഡ് ഭര്‍ത്താവ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു

കസ്റ്റഡിയിലായിരുന്ന സെല്‍ജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്

കാസർകോഡ്  ഭര്‍ത്താവ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു

കാസർകോഡ് വിദ്യാനഗറില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു. കൊല്ലം സ്വദേശി പ്രമീളയുടെ മൃതദേഹത്തിനായാണ് ചന്ദ്രഗിരി പുഴയിൽ തെരച്ചില്‍ നടത്തുന്നത്. പ്രമീളയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി ഭര്‍ത്താവ് സെല്‍ജോ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു.

കസ്റ്റഡിയിലായിരുന്ന സെല്‍ജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ മാസം 19ന് ഭാര്യയെ കാണാനില്ലെന്ന് സെല്‍ജോ പൊലീസിന് പരാതി നല്‍കിയിരുന്നു. സെല്‍ജോയുടെ മൊഴിയിലെ വൈരുദ്ധ്യത്തിൽ നിന്നാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസെത്തിയത്.