LiveTV

Live

Kerala

വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം  

രജിസ്റ്ററില്‍ പറയുന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസിലില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. റിപ്പോര്‍ട്ട് കാണാനില്ലെന്ന് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു.

വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം  

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ ഒസ്യത്ത് തയ്യാറാക്കിയ സംഭവത്തില്‍ ജോളിക്കെതിരായ റിപ്പോര്‍ട്ട് മുക്കിയെന്ന് സ്ഥിരീകരണം. കൂടത്തായി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടാണ് മുക്കിയത്. രജിസ്റ്ററില്‍ പറയുന്ന റിപ്പോര്‍ട്ട് ഓമശേരി പഞ്ചായത്തിലില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ഇത് സംബന്ധിച്ച് പഞ്ചായത്തിനോട് ക്രൈംബ്രാഞ്ച് വിശദീകരണം തേടി. ജോളിയില്‍ നിന്ന് അവകാശം തിരികെ മാറ്റിയത് രജിസ്റ്ററിലുണ്ട്. റിപ്പോര്‍ട്ട് കാണാനില്ലെന്ന് നേരത്തേ മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം റോയിയെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടുപ്രതി മാത്യുവിനെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.