LiveTV

Live

Kerala

ചേരാനെല്ലൂരില്‍ പ്രചരണം കേന്ദ്രീകരിച്ച് യു.ഡി.എഫ്

2018ലെ പ്രളയ ധനസഹായം പൂര്‍ത്തിയാകാതിരുന്നതും സര്‍ക്കാരിന്‍റെ ഭരണത്തിലെ വീഴ്ചകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം

ചേരാനെല്ലൂരില്‍ പ്രചരണം കേന്ദ്രീകരിച്ച് യു.ഡി.എഫ്

എറണാകുളം മണ്ഡലത്തില്‍ ചേരാനെല്ലൂര്‍ കേന്ദ്രീകരിച്ചുളള ശക്തമായ പ്രചാരണ പരിപാടിയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ്. 2018ലെ പ്രളയ ധനസഹായം പൂര്‍ത്തിയാകാതിരുന്നതും സര്‍ക്കാരിന്‍റെ ഭരണത്തിലെ വീഴ്ചകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. ചേരാനെല്ലൂര്‍ പഞ്ചായത്തിലെ കൊറങ്കോട്ട ദ്വീപില്‍ നിന്നും ഇടയക്കുന്നം കോളനി ഹരിശ്രീ നഗര്‍ കോളനി തുടങ്ങി വിവിധ കോളനികളും തുരുത്തുകളും കേന്ദ്രീകരിച്ച് വീട് കയറിയുളള പ്രചാരണമായിരുന്നു ആദ്യം.

2018ലെ പ്രളയം ഏറെ നാശം വിതച്ച മേഖലകളാണിത്. എം.എല്‍.എയായിരുന്ന ഹൈബി ഈഡന്‍ വീട് നിര്‍മിച്ച് നല്‍കിയതും പ്രളയദുരിതാശ്വസവുമായി ബന്ധപ്പെട്ട് ഹൈബിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയും സര്‍ക്കാരിനെ കണക്കറ്റ് വിമര്‍ശിച്ചുമാണ് പ്രചാരണം മുന്നോട്ട് പോയത്.