LiveTV

Live

Kerala

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ വിദ്ധഗ്ധ സമിതി തെരെഞ്ഞെടുത്തു

കമ്പനികളുടെ സാങ്കേതിക വൈദ്ധക്ത്യവും പ്രവർത്തന പരിചയവും പരിഗണിച്ചു കൊണ്ടാണ് സാങ്കേതിക സമിതി അന്തിമ തീരുമാനം കൈകൊണ്ടത്

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ വിദ്ധഗ്ധ സമിതി തെരെഞ്ഞെടുത്തു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ സാങ്കേതിക ഉപദേഷ്ടാവ് ശരത് സർവാതെയുടെ നേതൃത്വത്തിലുള്ള വിദ്ധഗ്ധ സമിതി തെരെഞ്ഞെടുത്തു. നാളെ ചേരുന്ന മരട് നഗരസഭ കൗൺസിൽ സമിതിയുടെ തീരുമാനത്തിന് അംഗീകാരം നൽകുന്നതോടെ ഫ്ലാറ്റുകൾ കമ്പനികൾക്കു കൈമാറും. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസര വാസികൾ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ശരത് ബി സർവാതെ പറഞ്ഞു.

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ എഡിഫെയ്സ് എൻജിനിയറിങ്ങ്, വിജയ് സ്റ്റീൽസ് എന്നീ കമ്പിനികളെയാണ് ശരത് ബി സാർവ്വാതെയുടെ നേതൃത്യത്തിലുള്ള വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. 10 ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം. തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിക്കും.

നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുക. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഒരു വീടിന് പോലും കേട് പാട് സംഭവിക്കില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ശരത് ബി സർവ്വാതേ വ്യക്തമാക്കി.

കമ്പനികളുടെ സാങ്കേതിക വൈദ്ധക്ത്യവും പ്രവർത്തന പരിചയവും പരിഗണിച്ചു കൊണ്ടാണ് സാങ്കേതിക സമിതി അന്തിമ തീരുമാനം കൈകൊണ്ടത്. നാളെ ചേരുന്ന മരട് നഗരസഭ കൗൺസിൽ സമിതിയുടെ തീരുമാനത്തിന് അംഗീകാരം നൽകുന്നതോടെ ഫ്ലാറ്റുകൾ കമ്പനികൾക്കു കൈമാറും. അതേ സമയം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി കലക്ടർ എസ് സുഹാസ് ഫ്ലാറ്റുകൾ നഗരസഭയ്ക്ക് കൈമാറി.