LiveTV

Live

Kerala

കൂടത്തായി കേസ്: ‍അഞ്ച് എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

സിലിയുടെ ബന്ധുക്കളുടെ പരാതിയിന്‍ മേലാണ് താമരശേരി പോലീസ് കേസെടുത്തിരിക്കുന്നത്

കൂടത്തായി കേസ്: ‍അഞ്ച് എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കൂടത്തായി കൊലപാതക പരമ്പരയില്‍ ‍അഞ്ച് എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. അഞ്ചിലും ജോളി തന്നെയാണ് പ്രധാന പ്രതി. സിലിയുടെ മരണത്തില്‍ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഷാജി എന്ന ആളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോയ് തോമസിന്റെ കൊലപാതകത്തിലാണ് നിലവില്‍ ജോളിയേയും മാത്യുവിനേയും പ്രജികുമാറിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് അഞ്ച് മരണങ്ങളും കൊലപാതകങ്ങളാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും ഒരുമിച്ച് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രത്യേകം പ്രത്യേകം കേസുകളായി രജിസ്റ്റര്‍ ചെയ്യുന്നതാണ് കൂടുതല്‍‌ ഉചിതമെന്ന നിയവിദഗ്ദരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പുതുതായി അഞ്ച് എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.

സിലിയുടെ ബന്ധുക്കളുടെ പരാതിയിന്‍ മേലാണ് താമരശേരി പോലീസ് കേസെടുത്തിരിക്കുന്നത്. താമരശേരിയിലെ ദന്തല്‍ ക്ലിനിക്കില്‍ വെച്ചായിരുന്നു മരണം. ഈ കേസില്‍ ജോളിക്ക് പുറമേ ഷാജി എന്നയാളുടെ പേരും എഫ്ഐആറിലുണ്ട്. അന്നമ്മ, ടോം തോമസ്, ആല്‍ഫയിന്‍, മാത്യു എന്നിവരുടെ മരണത്തിലാണ് കോടഞ്ചേരി പോലീസ് പുതുതായി നാല് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളും സിഐമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിവൈഎസ്പിമാര്‍ മേല്‍ നോട്ടം വഹിക്കും. പഴയ സംഘം തന്നെ റോയ് തോമസിന്റെ മരണത്തിലെ അന്വേഷണം മുന്നോട്ട് കൊണ്ടു പോകും.