LiveTV

Live

Kerala

കൂടത്തായി കൊലപാതകം; അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു

വെെക്കത്ത് നിന്ന് ഇന്നലെ രാത്രിയോട് കൂടിയാണ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫോണ്‍ കണ്ടെത്തിയത്

കൂടത്തായി കൊലപാതകം; അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തു

ജോളിയുടെ ഫോണുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.ജോളിയുടെ മക്കളാണ് ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറിയത്. ജോളി ആദ്യഭര്‍ത്താവ് റോയിയുടെ സഹോദരി രഞ്ജുവിനോടൊപ്പമാണ് ഇപ്പോള്‍ മക്കള്‍ താമസിക്കുന്നത്.ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ചവരടക്കമുള്ളവരുടെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തില്‍ വൈക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിനാണ് ജോളിയുടെ മകന്‍ റോമോ ഫോണുകള്‍ കൈമാറിയത്. മൂന്നു ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നത്. ഫോണുകളില്‍ നിന്നും കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഫോണുകള്‍ അന്വേഷണ സംഘം വടകരയില്‍ എത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഫോണുകള്‍ കോടതി വഴി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. റോയിയുടെ സഹോദരി റെഞ്ചി തോമസിന്റെയും മകന്‍ റോമോയുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. സങ്കീര്‍ണമായ കേസ് തെളിയിക്കാനായി പരാമവധി സഹായങ്ങള്‍ തേടുകയാണ് അന്വേഷണ സംഘം. ശാസ്ത്രീയമായി എല്ലാ പരിശോധനങ്ങളും നടത്തും. വിദഗ്ദരുടെ സഹായം തേടാന്‍ തീരുമാനിച്ചതായും ഡി.ജി.പി പറഞ്ഞു. ഡി.ജി.പിയും കൂടത്തായിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.