LiveTV

Live

Kerala

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി

നഗരവികസനത്തിന്‍റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നിയമം കൂടാതെ കോടതി ഉത്തരവുകളുമുണ്ട്

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കിയില്ലെന്ന പരാതിയിലാണ് കോടതി പരാമര്‍ശം.

2014ലെ വഴിയോര കച്ചവട നിയമ പ്രകാരമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതായി ചൂണ്ടികാട്ടി കൊച്ചി പനമ്പള്ളി നഗറിലെ 12 തെരുവുകച്ചവടക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. നഗരവികസനത്തിന്‍റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നിയമം കൂടാതെ കോടതി ഉത്തരവുകളുമുണ്ട്. എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ തയാറാകുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. കേന്ദ്ര നിയമപ്രകാരം രൂപീകരിച്ച നഗരകച്ചവട സമിതി കൊച്ചി കോര്‍പറേഷനിലുണ്ടങ്കിലും അതിന്‍റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. നഗരകച്ചവട സമിതി സര്‍വേ നടത്തി തെരുവോര കച്ചവടക്കാരുടെ പട്ടിക തയാറാക്കിയെങ്കിലും അത് നഗരസഭ കൌണ്‍സില്‍ അംഗീകരിച്ചില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. തുടര്‍ന്നാണ് ഉത്തരവുകള്‍ നടപ്പാക്കാത്തത് നഗരസഭയുടെ ദാർഷ്ട്യട്യമാണന്ന് കോടതി വിമര്‍ശിച്ചത്. ബുധനാഴ്ച്ചക്കകം ഇതു സംബന്ധിച്ച് സത്യവാങ്ങ്മൂലം നൽകിയില്ലെങ്കിൽ നഗരസഭ പിരിച്ചുവിടാൻ സർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് മുന്നറിയിപ്പ് നല്‍കി.