LiveTV

Live

Kerala

ജോളിയുടെ ഫോണുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തില്‍ വൈക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിനാണ് ജോളിയുടെ മകന്‍ റോമോ ഫോണുകള്‍ കൈമാറിയത്

ജോളിയുടെ ഫോണുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

ജോളിയുടെ ഫോണുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജോളിയുടെ മക്കളാണ് ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറിയത്. റോയിയുടെ സഹോദരി രഞ്ജുവിനോടൊപ്പമാണ് ഇപ്പോള്‍ മക്കള്‍ താമസിക്കുന്നത്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷണത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ചവരടക്കമുള്ളവരുടെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു .

കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തില്‍ വൈക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിനാണ് ജോളിയുടെ മകന്‍ റോമോ ഫോണുകള്‍ കൈമാറിയത്. മൂന്നു ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നത്. ഫോണുകളില്‍ നിന്നും കേസ് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഫോണുകള്‍ അന്വേഷണ സംഘം വടകരയില്‍ എത്തിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഫോണുകള്‍ കോടതി വഴി ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.