LiveTV

Live

Kerala

‘’പെട്ടവര്‍ പെട്ടു, ഒരു നേതാവും ഫോണ്‍ പോലും എടുത്തില്ല; ഇവരെ വിശ്വസിച്ച നമ്മൾ പൊട്ടൻമാർ’’; ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു

രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് അവസാനിപ്പിക്കുകയാണെന്ന് ഗോപിനാഥന്‍

‘’പെട്ടവര്‍ പെട്ടു, ഒരു നേതാവും ഫോണ്‍ പോലും എടുത്തില്ല; ഇവരെ വിശ്വസിച്ച നമ്മൾ പൊട്ടൻമാർ’’; ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു

ശബരിമല പ്രതിഷേധത്തിനിടെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയ രാഷ്ട്രീയ ബജ്‍രംഗ്‍ദള്‍ മുന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് അവസാനിപ്പിക്കുകയാണെന്ന് ഗോപിനാഥന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ശബരിമല പ്രതിഷേധത്തിനിടെ ഗോപിനാഥനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൊലീസ് കസ്റ്റഡിയിലായ ഗോപിനാഥന് ദിവസങ്ങളോളം തടവില്‍ കഴിയേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ മത പരിവര്‍ത്തനത്തിനെത്തിയെന്ന് പറഞ്ഞ് പാസ്റ്റര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ പ്രതിയാണ് ഗോപിനാഥന്‍. കേസ് വന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഗോപിനാഥന്‍ കുറ്റപ്പെടുത്തുന്നു. മേത്തല വലിയപണിക്കൻതുരുത്തിൽ പെന്തക്കോസ്തു മിഷന്റെ പ്രവർത്തനത്തിനെത്തിയ ഇരിങ്ങാലക്കുട ഏരിയാ പെന്തക്കോസ്തു സെക്രട്ടറിയെയും മൂന്ന് ബൈബിൾ സ്‌കൂൾ വിദ്യാർഥികളെയും ബൈക്കിലെത്തിയ ഗോപിനാഥനും സുഹൃത്തും തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തെന്നാണ് കേസ്. മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും, അനുഭവം ഗുരു... ഇങ്ങനെ തുടങ്ങുന്ന കുറിപ്പില്‍ സംഘടനാ നേതൃത്വത്തെ രൂക്ഷമായി ഗോപിനാഥന്‍ വിമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

''മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും, അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്.''

‘’പെട്ടവര്‍ പെട്ടു, ഒരു നേതാവും ഫോണ്‍ പോലും എടുത്തില്ല; ഇവരെ വിശ്വസിച്ച നമ്മൾ പൊട്ടൻമാർ’’; ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ...

Posted by ഗോപിനാഥൻ കൊടുങ്ങല്ലൂർ on Thursday, October 10, 2019

ഗോപിനാഥിന്റെ തീരുമാനത്തെ അഭിനന്ദിച്ചും കാരണം തിരക്കിയും നിരവധി പേര്‍ പോസ്റ്റില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് ഗോപിനാഥ് നല്‍കിയ മറുപടിയില്‍ സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു, തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം എന്നും പറഞ്ഞുവെക്കുന്നുണ്ട്.

കമന്റിന്റെ പൂര്‍ണരൂപം

''മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാതത്തിൽ എത്താഞ്ഞത് ഭാഗ്യം, ഇത്രേം വരേം എത്തിക്കാൻ എല്ലാർക്കും നല്ല ഇന്റർസ്റ്റ് ആയിരുന്നു. പെട്ടപ്പോൾ പെട്ടവർ പെട്ടു ഒരു നേതാക്കന്മാർ ഉം ഫോൺ പോലും എടുക്കാൻ പറ്റാത്തത്ര ബിസി, ഇവരെ വിശ്വസിച്ച നമ്മൾ പൊട്ടൻമ്മാർ''