LiveTV

Live

Kerala

ജോളിക്കെതിരെ വെളിപ്പെടുത്തലുമായി മരിച്ച സുനീഷിന്റെ അമ്മ 

അന്നമ്മയുടെ മരണത്തില്‍ ജോളിയുടെ പങ്കിനെ കുറിച്ച് രണ്ട് പേര്‍ക്കും വിവരം ഉണ്ടായിരുന്നതായി ഇപ്പോള്‍ സംശയിക്കുന്നുവെന്നും എല്‍സമ്മ മീഡിയവണിനോട്

ജോളിക്കെതിരെ വെളിപ്പെടുത്തലുമായി മരിച്ച സുനീഷിന്റെ അമ്മ 

ജോളിക്ക് സയനൈഡ് ലഭിക്കുന്നതിനെ കുറിച്ച് അറിയുന്നതാവാം വിന്‍സെന്‍റെയും സുനീഷിന്‍റെയും മരണത്തിന് കാരണമെന്ന് സുനീഷിന്‍റെ അമ്മ എല്‍സമ്മ. അന്നമ്മയുടെ മരണത്തില്‍ ജോളിയുടെ പങ്കിനെ കുറിച്ച് രണ്ട് പേര്‍ക്കും വിവരം ഉണ്ടായിരുന്നതായി ഇപ്പോള്‍ സംശയിക്കുന്നുവെന്നും എല്‍സമ്മ മീഡിയവണിനോട് പറഞ്ഞു.

2002 ഓഗസ്റ്റ് 22നാണ് പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യ അന്നമ്മയുടെ മരണം. അന്നമ്മയുടെ ശവസംസ്കാരം ഓഗസ്റ്റ് 24നായിരുന്നു. അന്നേ ദിവസം ടോം തോമസിന്‍റെ സഹോദരന്‍ അഗസ്റ്റിന്‍റെ മകന്‍ വിന്‍സെന്‍റിനെ പുലിക്കയത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2008 ജനുവരി 15ന് പുലിക്കയത്തിനടുത്ത് ബൈക്കപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ സുനീഷ് ജനുവരി 17നാണ് മരിച്ചത്. ജോളി നടത്തിയ കൊലകളെ കുറിച്ച് രണ്ട് പേര്‍ക്കും അറിഞ്ഞിരിക്കാമെന്നും അതിനാലാവാം ഇവരെ കൊന്നതെന്നുമാണ് എല്‍സമ്മ സംശയിക്കുന്നത്.

തന്‍റെ ജീവിതം വളരെ കഷ്ടതയിലാണെന്നും കെണിയില്‍ കുടുങ്ങിയെന്നുമുള്ള സുനീഷിന്‍റെ ഡയറികുറിപ്പുകള്‍ കൂടി ലഭിച്ചതോടെ ജോളിയുടെ പല നീക്കവും സുനീഷും വിന്‍സെന്‍റും അറിഞ്ഞിരിക്കാമെന്ന എല്‍സമ്മയുടെ സംശയം ബലപ്പെടുകയാണ്.