LiveTV

Live

Kerala

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി സന്ദര്‍ശനം നടത്തും

കേസ് തെളിയക്കണമെങ്കില്‍ സയന്‍സിന്റെ സഹായം കൂടിയെ തീരൂവെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു

 കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി സന്ദര്‍ശനം നടത്തും

കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തും. വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയാലെ വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താന്‍ പറ്റൂ എന്ന് ഡി.ജി.പി പറഞ്ഞു.കേസ് തെളിയക്കണമെങ്കില്‍ സയന്‍സിന്റെ സഹായം കൂടിയെ തീരൂവെന്നും ഡി.ജി.പി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ ‍ 5 എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസിലും ജോളിയാണ് പ്രധാന പ്രതി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ഷാജിയെന്നയാളെ കൂടി സംശയിക്കപ്പെടുന്ന പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.