LiveTV

Live

Kerala

പ്രചരണ ചൂടില്‍ എറണാകുളം; പ്രതീക്ഷയോടെ മുന്നണികള്‍

പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം.

പ്രചരണ ചൂടില്‍ എറണാകുളം; പ്രതീക്ഷയോടെ മുന്നണികള്‍

വാഹന പ്രചാരണം തുടങ്ങിയതോടെ എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലെത്തി. പലയിടത്തും ഇരുമുന്നണികളുടെയും ശക്തി പ്രകടനമായി മാറിയിരിക്കുകയാണ് പ്രചാരണം. ചേരാനെല്ലുർ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് - യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം. കാൽനട പ്രചാരണം കഴിഞ്ഞ് വൈകിട്ടായപ്പോഴേക്കും സ്ഥാനാർത്ഥികൾ ചേരാനെല്ലൂരിലെ ഇടയക്കുന്നത്ത് എത്തി.

റോഡിന്‍റെ ഇരുവശങ്ങളിലുമായി രണ്ട് മുന്നണിയുടെയും പ്രവർത്തകർ. യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് എത്തിയ ഉടൻ ആദ്യം പോയത് എൽ.ഡി.എഫ് നേതാക്കൾക്കടുത്തേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയുടെ വാഹനപ്രചാരണം പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസം കൂടിയെന്ന് സ്ഥാനാർഥിയും. യു.ഡി എഫിന്‍റെ പ്രചാരണം രണ്ടാം ദിവസത്തിലേക്ക് കടന്നു.എന്‍.ഡി.എയുടെ പ്രചാരണത്തിനായി സുരേഷ് ഗോപി എം.പിയും പി.സി തോമസും മണ്ഡലത്തിൽ എത്തി. കുടുംബയോഗങ്ങളിൽ പങ്കെടുത്ത ശേഷം സ്ഥാനാർഥിക്കൊപ്പം സുരേഷ് ഗോപി വാഹന പ്രചാരണവും നടത്തി