LiveTV

Live

Kerala

കൊച്ചിയില്‍ സിപ്ലെയിന്‍ ജപ്തി ചെയ്തു

മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് 13 കോടി രൂപ മുടക്കി 2014 അമേരിക്കയില്‍ നിന്നുമാണ് സിപ്ലെയിന്‍ വാങ്ങിയത്.

കൊച്ചിയില്‍ സിപ്ലെയിന്‍ ജപ്തി ചെയ്തു

വായ്പ തിരിച്ചടിവ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ സി പ്ലെയിന്‍ ഫെഡറല്‍ ബാങ്ക് ജപ്തി ചെയ്തു. സിയാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പിടിച്ചെടുത്തത്.

മലയാളികളായ രണ്ടു പൈലറ്റുമാർ ചേർന്ന് 13 കോടി രൂപ മുടക്കി 2014 അമേരിക്കയില്‍ നിന്നുമാണ് സിപ്ലെയിന്‍ വാങ്ങിയത്. ഇതിനായി നാല് കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പ എടുക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ സീപ്ലെയിൻ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു വിമാനം വാങ്ങിയത്. ലക്ഷദ്വീപ് കേരള റൂട്ടിൽ സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സര്‍വീസിന് അനുമതി ലഭിച്ചില്ല. ദേശീയ കന്പനി ലോ ട്രിബ്യൂണൽ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരും ചേർന്നാണ് നെടുന്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം ജപ്തി ചെയ്തത്. പലിശ അടക്കം ആറ് കോടി രൂപയാണ് ബാങ്കിന് ലഭിക്കാനുള്ളത്. ജപ്തി ചെയ്ത വിമാനം വൈകാതെ ലേലത്തില്‍ വെക്കും. ആരും ലേലത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നിര്‍മാണ കന്പനിക്ക് തന്നെ വിമാനം വില്‍ക്കാനാണ് തീരുമാനം.