LiveTV

Live

Kerala

ഹോട്ടല്‍ തൊഴിലാളിയെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

പ്രശ്നം പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ഇയാൾ ആരോപിക്കുന്നു

ഹോട്ടല്‍ തൊഴിലാളിയെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

കോട്ടയത്ത് ഹോട്ടല്‍ തൊഴിലാളിയെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം സ്വദേശി സലാമിനാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. പ്രശ്നം പൊലീസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ഇയാൾ ആരോപിക്കുന്നു.

നാഗമ്പടത്തെ ഒരു ഹോട്ടലിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ജോലി ചെയ്ത് വരികയാണ് സലാം. കഴിഞ്ഞ ദിവസം സുഹൃത്തിനെ കാണാന്‍ തിരുനക്കര സ്റ്റാന്‍ഡിനു സമീപം കാത്തു നില്‍ക്കുകയായിരുന്ന സംഭവം. ബൈക്കിലെത്തിയ വെസ്റ്റ സ്റ്റേഷനിലെ പൊലീസുകാര്‍ സലാമിനോട് പേര് വിവരങ്ങള്‍ ചോദിച്ചു. തുടർന്ന് അകാരണമായി മർദ്ദിച്ചുവെന്നാണ് പരാതി.

തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു. സലാമിന്റെ ഇടതു കൈയിലും തലയുടെ ഇടതു ഭാഗത്തും പുറത്തും ലാത്തി കൊണ്ട് അടിച്ച പാടുകളുണ്ട്. പരാതി പറയാതിരിക്കാൻ സംഭവം നടന്ന ശേഷം എസ്‌.ഐയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ശ്രമവും ഉണ്ടായെന്ന് സലാം പറയുന്നു. ഒത്തുതീര്‍പ്പിന് വഴങ്ങാതെ വന്നപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ പൊലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.