LiveTV

Live

Kerala

ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍; പ്രജികുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ

രണ്ടാം പ്രതി എം.എസ് മാത്യു പ്രജുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല

ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍; പ്രജികുമാറിന് ജോളിയുമായി ബന്ധമില്ലെന്ന് ഭാര്യ

ജോളിയുടെ കൂട്ടുപ്രതികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . മൂന്നാം പ്രതി പ്രജികുമാറിന്റെ സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ . ജോലിക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ സയനൈഡ് എത്തിച്ചിരുന്നതായും സംശയമുണ്ട്.

എന്നാല്‍ ജോളിയുമായി ഒരു ബന്ധവും പ്രജുകുമാറിന് ഇല്ലെന്ന് ഭാര്യ ശരണ്യ പറഞ്ഞു. രണ്ടാം പ്രതി എം.എസ് മാത്യു പ്രജുകുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല.പ്രജുകുമാറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശരണ്യ മീഡിയവണിനോട് പറഞ്ഞു.