LiveTV

Live

Kerala

മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പായി

ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

മുത്തൂറ്റ് ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പായി

മുത്തൂറ്റ് ജീവനക്കാര്‍ 52 ദിവസമായി നടത്തുന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ നാളെ മുതല്‍ ജോലിക്ക് ഹാജരാകും. സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കും. വേതനവര്‍ദ്ധനവ് എന്ന തൊഴിലാളികളുടെ ആവശ്യം മാനേജ്മെന്‍റ് തത്വത്തില്‍ അംഗീകരിച്ചു. എല്ലാ ജീവനക്കാര്‍ക്കും ഈ മാസം മുതല്‍ 500 രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കും, തടഞ്ഞുവെച്ച 25% വാർഷിക ഇംക്രിമെന്റ് 1/4/19 മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യും. എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.