LiveTV

Live

Kerala

കൂടത്തായി കൊലപാതകം; ജോളി അടക്കം മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം പതിനാറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്

കൂടത്തായി കൊലപാതകം; ജോളി അടക്കം മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കോടതി ഈ മാസം പതിനാറുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോഴിക്കോട് ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

താമരശ്ശേരിയിലെ കോടതിയിലേക്ക് കൊണ്ടുപോകാനായി രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളായ ജോളിയെയും, പ്രജികുമാറിനെയും ഇറക്കിയത്. പിന്നാലെ സബ് ജയിലില്‍ നിന്ന് പ്രതി മാത്യുവിനെയും ഇറക്കി. പതിനൊന്ന് മണിയോടെ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിക്ക് സമീപം ആദ്യം ജോളിയെയും കൊണ്ട് പൊലീസ് വാഹനം എത്തിയപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

മൂന്ന് പ്രതികളും എത്തിയപ്പോള്‍‍ കോടതി കേസ് പരിഗണിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, ഒന്നും പറയാനില്ലെന്ന് ജോളിയുടെ മറുപടി. മിനിട്ടുകള്‍ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് പ്രതികളെയും പതിനാറുവരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിക്ക് വേണ്ടി ആളൂര്‍ അസോസിയേറ്റ്സിന്‍റെ അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. പിന്നീട് പ്രതികളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.